കോ​ഴി​ക്കോ​ട്: എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​ര്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍. അ​ജി​ത് കു​മാ​ര്‍ ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ഷം​സീ​ര്‍ പ്ര​തി​ക​രി​ച്ചു.

ആ​ര്‍​എ​സ്എ​സ് രാ​ജ്യ​ത്തെ പ്ര​ധാ​ന സം​ഘ​ട​ന​യാ​ണ്. അ​വ​രു​ടെ നേ​താ​ക്ക​ളെ വ്യ​ക്തി​പ​ര​മാ​യി ക​ണ്ട​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തി​ല്ല.

സു​ഹൃ​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് എ​ഡി​ജി​പി ത​ന്നെ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​നി​ക്ക് വ​ലി​യ അ​പാ​ക​ത​യൊ​ന്നും തോ​ന്നു​ന്നി​ല്ല.

എ​ഡി​ജി​പി മ​ന്ത്രി​മാ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന അ​ന്‍​വ​റി​ന്‍റെ ആ​രോ​പ​ണം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണ്. അ​ന്‍​വ​റി​നോ​ട് എ​ന്നു​മു​ത​ലാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഇ​ഷ്ടം തു​ട​ങ്ങി​യ​തെ​ന്നും ഷം​സീ​ര്‍ ചോ​ദി​ച്ചു.