തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ കു​ടി​വെ​ള്ള​ പ്ര​ശ്‌​ന​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചു​മാ​യി കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍. കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലംപ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി.

പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഓ​ഫീ​സ് വ​ള​പ്പി​ൽ ക​ട​ന്ന പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി​യ​ത്.

കു​ടി​വെ​ള്ള പ്ര​ശ്‌​നം മൂ​ലം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന അ​വ​സ​രം പോ​ലും ത​ട​സ​പ്പെ​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർപ​റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി​യി​രു​ന്നു.