തി​രു​വ​ന​ന്ത​പു​രം: 14 ഇ​ന​ങ്ങ​ളു​മാ​യി സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ഇ​ന്നു​തു​ട​ങ്ങും. മ​ഞ്ഞ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്കു​മാ​ണ് ഓ​ണ​ക്കി​റ്റ് ന​ൽ​കു​ക.​

ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ചൊവ്വാഴ്ച മു​ത​ൽ ഓ​ണ​ക്കി​റ്റ് നേ​രി​ട്ട് എ​ത്തി​ക്കും. ​വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഓ​ണ​ക്കി​റ്റ് ന​ൽ​കും. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം.

ചെ​റു​പ​യ​ർ പ​രി​പ്പ്, സേ​മി​യ പാ​യ​സം മി​ക്സ്, മി​ൽ​മ നെ​യ്യ്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, സാ​മ്പാ​ർ​പൊ​ടി, മു​ള​ക്പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, മ​ല്ലി​പ്പൊ​ടി, തേ​യി​ല, ചെ​റു​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, പൊ​ടി​യു​പ്പ് എ​ന്നീ ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും തു​ണി​സ​ഞ്ചി​യും ഉ​ൾ​പ്പെ​ടെ 14 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ഓ​ണ​ക്കി​റ്റ്.​

ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട​യി​ൽ ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ അ​നി​ൽ നി​ർ​വ​ഹി​ച്ചു.