പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ വൈ​ദ്യു​തിക്കെ​ണി​​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. പ​ല്ലാ​റോ​ഡ് സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തോ​ടി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ച വൈ​ദ്യു​തിക്കെ​ണി​​യി​ല്‍ പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ​ന്നി​ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വൈ​ദ്യു​തി കെ​ണി​യാ​ണി​തെ​ന്നാ​ണ് വി​വ​രം.