കോഴിക്കോട് അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം
Monday, September 9, 2024 6:31 AM IST
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 47 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി കോര്പ്പറേഷന് അറിയിച്ചു. കൊമ്മേരിയില്‍ കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 122 പേര് പങ്കെടുത്തു.
പൊതുകിണറിലെ വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ രോഗത്തിന്റെ ഉറവിടം കണ്ടെത്തിട്ടില്ല.