കൊ​ച്ചി: ന​ട​ന്‍ ബാ​ബു​രാ​ജി​നെ​തി​രാ​യ പീ​ഡ​ന​പ​രാ​തി​യി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ചു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​കും കേ​സ് അ​ന്വേ​ഷി​ക്കു​ക.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രാ​തി​ക്കാ​രി​യെ പീ​ഡ​നം ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ബാ​ബു​രാ​ജി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലും ഇ​ടു​ക്കി​യി​ലെ റി​സോ​ര്‍​ട്ടി​ലും വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി.

നി​ല​വി​ല്‍ കേ​ര​ള​ത്തി​നു പു​റ​ത്തു​ള്ള യു​വ​തി ഇ-​മെ​യി​ല്‍ വ​ഴി​യാ​ണു പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​വ​രു​ടെ മൊ​ഴി വൈ​കാ​തെ രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.