കൊ​ച്ചി: കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ബ​സി​ൽ പെ​ണ്‍​കു​ട്ടി​യ്ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. അ​മ്പ​ല​മേ​ട് സ്വ​ദേ​ശി ക​മാ​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ഫോ​ർ​ട്ട് കൊ​ച്ചി - ആ​ലു​വ റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ19 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​രും ബ​സ് ജീ​വ​ന​ക്കാ​രും സ​ഹ​യാ​ത്രി​ക​രും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.