തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള പ്ര​ശ്നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നാ​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി അ​റി​യി​ച്ചു. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നും ക​ള​ക്ട‍‍​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​ത്തെ ഓ​ണ​പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.