ന്യൂ​ഡ​ൽ​ഹി: മ​ങ്കി​പോ​ക്‌​സ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​ദേ​ശ​ത്തു നി​ന്ന് വ​ന്ന യു​വാ​വി​നെ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രോ​ഗി​യി​ൽ നി​ന്നു​ള്ള സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ടെ​സ്റ്റി​നാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പ്ര​കാ​ര​മു​ള്ള ചി​കി​ത്സ​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ മ​ങ്കി​പോ​ക്‌​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്.