തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​യ​വ മാ​റ്റം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ന്‍ ഒ​മ്പ​തം​ഗ ഉ​പ​ദേ​ശ​ക സ​മി​തിയെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചു. ര​ണ്ട് വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള സ​മി​തി​യി​ൽ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും അ​വ​യ​വം സ്വീ​ക​രി​ച്ച​വ​രു​ടെ പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളാ​ണ്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​ടി.​കെ.ജ​യ​കു​മാ​ര്‍, കൊ​ച്ചി അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ലെ ഡോ.​എ​സ്.​സു​ധീ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മെ​ഡി​ക്ക​ല്‍ വി​ദ​ഗ്ധ​ര്‍. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​ണ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി.

സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യി പൊ​തു​ജ​നാ​രോ​ഗ്യ വി​ദ്ഗ​ധ​ന്‍ ഡോ.​വി.​രാ​മ​ന്‍ കു​ട്ടി, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യാ​യി ഡോ.ഖ​ദീ​ജ മു​താം​സ്, റി​ട്ട. ജി​ല്ലാ ജ​ഡ്ജ് എം. ​രാ​ജേ​ന്ദ്ര​ന്‍ നാ​യ​രാ​ണ് സ​മി​തി​യി​ലെ നി​യ​മ വി​ദ​ഗ്ധ.

മ​റ്റ് അം​ഗ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗം മു​ന്‍ പ്ര​ഫ. ഡോ.​വി.​സ​ഹ​സ്ര​നാ​മം, അ​വ​യ​വം സ്വീ​ക​രി​ച്ച​വ​രു​ടെ പ്ര​തി​നി​ധി​യാ​യി ലി​വ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് കേ​ര​ള​യു​ടെ സെ​ക്ര​ട്ട​റി എം.​കെ.​മ​നോ​ജ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.

1994ലെ ​ട്രാ​ന്‍​സ്പ്ലാ​ന്‍റേ​ഷ​ന്‍ ഓ​ഫ് ഹ്യൂ​മ​ണ്‍ ഓ​ര്‍​ഗ​ണ്‍​സ് ആ​ക്ട് പ്ര​കാ​ര​മാ​യി​രി​ക്കും സ​മി​തി പ്ര​വ​ര്‍​ത്തി​ക്കു​ക. അ​പ്രോ​പ്രി​യേ​റ്റ് അ​ഥോ​റി​റ്റി​യെ സ​ഹാ​യി​ക്കു​ക​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ചു​മ​ത​ല​ക​ള്‍.

അ​വ​യ​വ​ദാ​ന പ്ര​ക്രി​യ കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ​മി​തി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.