ബം​ഗ​ളൂ​രു: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ബി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്‌​റ്റേ​ഡിയ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​യെ 76 റ​ണ്‍​സി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്‌​കോ​ര്‍: ഇ​ന്ത്യ ബി 321,184 ​ഇ​ന്ത്യ എ 231,198.

275 ​റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച എ​ടീം 198ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. 57 റ​ണ്‍​സ് നേ​ടി​യ കെ.​എ​ല്‍. രാ​ഹു​ലാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ഇ​ന്ത്യ ബി​ക്കാ​യി യ​ഷ് ദ​യാ​ൽ മൂ​ന്ന് വി​ക്ക​റ്റ് നേ​ടി.

ഇ​ന്ത്യ ബി​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് 184ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. 61 റ​ണ്‍​സ് നേ​ടി​യ റി​ഷ​ഭ് പ​ന്താ​ണ് ടോ​പ് സ്‌​കോ​റ​ര്‍. അ​കാ​ശ് ദീ​പ് അ​ഞ്ചും ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 181 റ​ൺ​സ് നേ​ടി​യ ഇ​ന്ത്യ ബി​യെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ച മു​ഷീ​ര്‍ ഖാ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.