പാ​ല​ക്കാ​ട്: എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഭ​യ​ന്ന് പു​ഴ​യി​ൽ ചാ​ടി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ​ല്ല​പ്പു​ഴ സ്വ​ദേ​ശി ക​ള​ത്തി​ൽ സു​ഹൈ​ർ (17) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ചു​ണ്ട​മ്പ​റ്റ നാ​ട്യ​മം​ഗ​ലം ഭാ​ഗ​ത്തു നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഭ​യ​ന്ന് ഇ​യാ​ളും സു​ഹൃ​ത്തും പു​ഴ​യി​ൽ ചാ​ടി​യ​ത്.

എ​ന്നാ​ൽ സു​ഹൃ​ത്ത് നീ​ന്തി ക​ര​യ്ക്കെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൈ​റി​നാ​യി തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കും.

സു​ഹൈ​റി​ന്‍റ സു​ഹൃ​ത്തു​ക്ക​ളി​ൽ എ​ട്ട് പേ​രെ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി വെ​ള്ളി​യാ​ഴ്ച എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.