തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. അ​ദാ​നി മാ​നേ​ജ്മെ​ന്‍റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ച്ച ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും ബോ​ണ​സ് വ​ർ​ധ​ന​യും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു.

ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം 20 ശ​ത​മാ​ന​വും വ​ർ​ധി​പ്പി​ച്ചു. എ​യ​ർ ഇ​ന്ത്യ സാ​റ്റ്സ് ഗ്രൗ​ണ്ട് ഹാ​ന്‍റി​ലിം​ഗ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് പ​ണി​മു​ട​ക്കി​യ​ത്.