ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌യു​ടെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി ടി​വി​കെ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം. ആ​ദ്യ‌ വാ​തി​ൽ തു​റ​ന്നു​വെ​ന്നും ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കെ​ന്നു വി​ജ​യ് പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. എ​ല്ലാ​വ​രും സ​മ​ന്മാ​രെ​ന്ന ത​ത്വ​ത്തി​ൽ മു​ന്നോ​ട്ട് പോ​കു​മെ​ന്നും വി​ജ​യ് പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

പാ​ർ​ട്ടി സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വി​ജ​യ്. പോ​ലീ​സ് അ​നു​മ​തി വൈ​കു​ന്ന​ത​നി​നാ​ലാ​ണ് ടി​വി​കെ​യു​ടെ ആ​ദ്യ സ​മ്മേ​ള​മം വൈ​കു​ന്ന​ത്.

അ​തേ​സ​മ​യം വി​നാ​യ​ക ച​തു​ർ​ത്ഥി​ക്ക് വി​ജ​യ് ആ​ശം​സ അ​റി​യി​ച്ചി​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. വി​ജ​യ് അ​വ​സ​ര​വാ​ദി​യാ​യ ഹി​ന്ദു​വാ​ണെ​ന്നും ബി​ജെ​പി വി​മ​ർ​ശി​ച്ചു.