തൃശൂർ റെയിൽവേ മേൽപ്പാലത്തിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ
Sunday, September 8, 2024 10:18 AM IST
തൃശൂർ: നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കിടക്കുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോളാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.
ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമായേക്കും.