ചെ​ന്നൈ: രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ലെ ഉ​ച്ചി​പ്പു​ള്ളിയിൽ കാ​റും സ​ര്‍​ക്കാ​ര്‍ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. ര​ണ്ടു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്.

ഒ​രു ജ്വ​ല്ല​റി ഉ​ട​മ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ഭാ​ര്യ​യും കാ​ര്‍ ഡ്രൈ​വ​റും പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ല്‍ പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍.

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ത​മി​ഴ്നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ ബ​സി​ലേ​ക്കാ​ണ് കാ​ര്‍ പാ​ഞ്ഞു​ക​യ​റി​യ​ത്. യാ​ത്ര​ക്കാ​രി​ക്ക് ഛര്‍​ദി​ക്കാ​ന്‍ വേ​ണ്ടി ബ​സ് നി​ര്‍​ത്തി​യ​പ്പോ​ഴാ​ണ് പി​ന്നി​ല്‍ വ​ന്ന കാ​ര്‍ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.