ബം​ഗ​ളൂ​രു: മ​ദ്യ​പി​ച്ച് എ​യ​ര്‍​പോ​ര്‍​ട്ടി​ൽ ബ​ഹ​ളം​വച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ വി​നാ​യ​ക​നെ​തി​രെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കേ​സെ​ടു​ത്തു. എ​യ​ര്‍​പോ​ര്‍​ട്ടി​ലെ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​ര്‍​ജി​ഐ എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണ് കേ​സ് എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് വി​നാ​യ​ക​ൻ. മ​ദ്യ​പി​ച്ച് ബ​ഹ​ളം വെ​ച്ചു, പൊ​തു​സ്ഥ​ല​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ വി​നാ​യ​ക​ൻ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ ട്രാ​ന്‍​സി​റ്റ് ഏ​രി​യാ​യി​ൽ വെ​ച്ച് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സി​ഐ​എ​സ്എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​നാ​യ​ക​നെ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.