തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന് ജ​യം. തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റി​യ കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സി​നെ 18 റ​ണ്‍​സി​ന് ത​ക​ർ​ത്താ​ണ് ടൈ​ഗേ​ഴ്‌ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

സ്കോ​ർ: കൊ​ച്ചി 147/9 കൊ​ല്ലം 129/10(18.1). ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ബ്ലൂ ​ടൈ​ഗേ​ഴ്‌​സ് ആ​ന​ന്ദ് കൃ​ഷ്ണ​ന്‍ (34 പ​ന്തി​ല്‍ 54), ജോ​ബി​ന്‍ ജോ​ബി (50 പ​ന്തി​ല്‍ 51) എ​ന്നി​വ​രു​ടെ ക​രു​ത്തി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 147 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. കെ.​എം.​ആ​സി​ഫ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

148 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കൊ​ല്ല​ത്തി​ന് 14 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ നാ​ലു മു​ന്‍​നി​ര ബാ​റ്റ്സ്മാ​ന്‍​മാ​രെ ന​ഷ്ട​മാ​യി. അ​ഭി​ഷേ​ക് നാ​യ​ര്‍ (ര​ണ്ട്), അ​രു​ണ്‍ പൗ​ലോ​സ്(​ര​ണ്ട്), ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി (ര​ണ്ട്), എ.​കെ. അ​ര്‍​ജു​ന്‍ (മൂ​ന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്.

ഏ​ഴാ​മ​നാ​യി ഇ​റ​ങ്ങി​യ ഷ​റ​ഫു​ദ്ദീ​ന്‍ 24 പ​ന്തി​ല്‍ നി​ന്ന് അ​ഞ്ചു സി​ക്സ​റും മൂ​ന്ന് ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 49 റ​ണ്‍​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി. ക്യാ​പ്റ്റ​ന്‍ ബേ​സി​ല്‍ ത​മ്പി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന് വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ന്‍റെ ആ​ന​ന്ദ് കൃ​ഷ്ണ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.