ബം​ഗ​ളൂ​രു: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ എ​യ്ക്കെ​തി​രെ ബി ​ടീം മി​ക​ച്ച ലീ​ഡി​ലേ​ക്ക്. സ്കോ​ർ: ഇ​ന്ത്യ എ 231 ​ഇ​ന്ത്യ ബി 321, 150/6. ​മൂ​ന്നാം ദി​നം ക​ളി​നി​ര്‍​ത്തു​മ്പോ​ള്‍ ബി ​ടീം ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 150 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 240 റ​ണ്‍​സി​ന്‍റെ ലീ​ഡു​ണ്ട് ടീ​മി​ന്.

ഏ​ക​ദി​ന ശൈ​ലി​യി​ൽ ബാ​റ്റു​വീ​ശി​യ റി​ഷ​ഭ് പ​ന്തി​ന്‍റെ (47 പ​ന്തി​ല്‍ 61) ഇ​ന്നിം​ഗ്‌​സാ​ണ് ടീ​മി​നെ ലീ​ഡി​ലേ​ക്ക് ന​യി​ച്ച​ത്. 22 റ​ണ്‍​സി​നി​ടെ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ ടീ​മി​നെ സ​ര്‍​ഫ​റാ​സ് ഖാ​ൻ (46) റി​ഷ​ഭ് പ​ന്ത് കൂ​ട്ടു​കെ​ട്ടാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

ഖ​ലീ​ല്‍ അ​ഹ​മ്മ​ദ്, ആ​കാ​ശ് ദീ​പ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. കെ.​എ​ല്‍. രാ​ഹു​ല്‍ (37), മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍ (36), റി​യാ​ന്‍ പ​രാ​ഗ് (30), ത​നു​ഷ് കൊ​ടി​യാ​ന്‍ (32) എ​ന്നി​വ​രാ​ണ് എ ​ടീ​മി​നാ​യി ഒന്നാം ഇന്നിംഗ്സിൽ തി​ള​ങ്ങി​യ​ത്.