അ​ന​ന്ത​പു​ര്‍: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ സി​ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ ഡി ​മു​ന്നോ​ട്ടു​വ​ച്ച 233 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം റു​തു​രാ​ജ് ഗെ​യ്ക​വാ​ദും സം​ഘ​വും ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ​ഡി 164,236 ഇ​ന്ത്യ സി 168, 233/6. ​ഇ​ന്ത്യ​സി​ക്കാ​യി ആ​ര്യ ജു​യ​ല്‍ (47), റു​തു​രാ​ജ് ഗെ​യ്ക​വാ​ദ് (46), ര​ജ​ത് പ​ടി​ധാ​ര്‍ (44), അ​ഭി​ഷേ​ക് പോ​റ​ല്‍ (35) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഡി ​ടീ​മി​നാ​യി സ​ര​ണ്‍​ഷ് ജെ​യ്ന്‍ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഡി ​ടീ​മി​നാ​യി ശ്രേ​യ​സ് അ​യ്യ​ർ (54) ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (56) റി​ക്കി ഭു​യി(44) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ര​ണ്ടാം ഇ​ന്നിം​ഗി​സി​ൽ ഏ​ഴു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ സി​യു​ടെ മാ​ന​വ് സു​ത​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.