വ​ള്ളി​ക്കു​ന്നം: കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ച ഷൂ​ട്ട​ർ​മാ​ർ വെ​ടി​വ​ച്ചു​കൊ​ന്നു. വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലാ​ണ് സം​ഭ​വം.

വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നി​യെ വ്യാ​ഴാ​ഴ്ച വെ​ടി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ വെ​ടി​യേ​റ്റ പ​ന്നി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പ​ന്നി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൃ​ഷി ന​ശി​പ്പി​ക്ക​ലും ആ​ളു​ക​ൾ​ക്ക് നേ​രേ​യു​ള്ള ആ​ക്ര​മ​ണ​വും വ്യ​പ​ക​മാ​യ​തോ​ടെ​യാ​ണ് പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം പ​ന്നി​യു​ടെ ജ​ഡം സം​സ്ക​രി​ച്ചു.