തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം-​ആ​ര്‍.​അ​ജി​ത് കു​മാ​റും ആ​ര്‍​എ​സ്എ​സ് നേ​താ​വ് ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച സി​പി​എ​മ്മി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഒ​രു വ​ര്‍​ഷം മു​മ്പു​ള്ള കൂ​ടി​ക്കാ​ഴ്ച വി​വാ​ദ​മാ​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യം​വ​ച്ചാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ള്‍ അ​ല​ങ്കോ​ല​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രെ​യെ​ങ്കി​ലും ക​ണ്ടോ എ​ന്ന് നോ​ക്കേ​ണ്ട​തി​ല്ല. ആ​ര്‍​എ​സ്എ​സി​നെ​തി​രേ ശക്തമാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം.

കൂ​ടി​ക്കാ​ഴ്ച കോ​ണ്‍​ഗ്ര​സ് വി​വാ​ദ​മാ​ക്കു​ന്ന​ത് തൃ​ശൂ​രി​ലെ അ​വ​രു​ടെ തോ​ല്‍​വി മ​റ​യ്ക്കാ​നാ​ണ്. ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്ത​ത് അ​വ​രാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.