കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. നാ​ലു​ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന സ്വ​ര്‍​ണ​വി​ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം 400 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു.

6,680 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തിന്‍റെ ഇ​ന്ന​ത്തെ വി​ല. 53,440 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. യു​എ​സ് ഡോ​ള​ര്‍ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ഇ​ടി​ഞ്ഞ​താ​ണ് സം​സ്ഥാ​ന​ത്ത് വി​ല കു​റ​യാ​നു​ള്ള കാ​ര​ണം.

ഇ​ന്ന് ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 6,780 രൂ​പ​യാ​ണ്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 5,540 രൂ​പ​യാ​ണ്. വെ​ള്ളി​ വി​ല​യും കു​റ​ഞ്ഞു. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​ല 89 രൂ​പ​യാ​ണ്.