ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കൈയാങ്കളി; നേതാക്കളെ സിപിഎം താക്കീത് ചെയ്തു
Saturday, September 7, 2024 1:13 PM IST
പത്തനംതിട്ട: ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കൈയാങ്കളിയിൽ നേതാക്കൾക്ക് സിപിഎം താക്കീത് നൽകി. മുൻ എംഎൽഎ എ. പത്മകുമാറിനേയും മുതിർന്ന നേതാവ് പി.ബി. ഹർഷകുമാറിനെയുമാണ് പാർട്ടി താക്കീത് ചെയ്തത്.
പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കൈയാങ്കളിയുണ്ടായത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു സംഭവം.
തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച സംഭവിച്ചതിന്റെ പേരിലാണ് കൈയാങ്കളിയുണ്ടായത്. എന്നാൽ ഈ സംഭവം നിഷേധിച്ച് പാർട്ടി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ഇപ്പോൾ നടപടി സ്വീകരിച്ചത്.