പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
Saturday, September 7, 2024 12:31 PM IST
ചേർത്തല: കടുത്ത പനി ബാധയെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. ചേർത്തല നഗരസഭ 19-ാം വാർഡിൽ കളരിവെളി കോന്നനേഴത്ത് വെളിയിൽ രാംദാസിന്റെ യും (സുനു) ശ്രീദേവിയുടേയും മകൾ അനഘ (20) ആണ് മരിച്ചത്.
ചേർത്തല സെന്റ് മൈക്കിൾസ് കോളജ് അവസാനവർഷ ബിരുദ വിദ്യാർഥിനിയാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ: അക്ഷയ് രാജ്.