തൃ​ശൂ​ർ: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റും ആ​ർ​എ​സ്എ​സ് നേ​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ൽ അ​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ കു​മാ​ർ. സം​ഭ​വ​ത്തി​ന്‍റെ വ​സ്തു​ത പു​റ​ത്തു​വ​ര​ട്ടെ​യെ​ന്നും സു​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് നേ​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ സ​മ്മ​തി​ച്ചി​രു​ന്നു. ആ​ർ​എ​സ്എ​സ് നേ​താ​വ് ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ല​യു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ത​ന്‍റെ സ​ഹ​പാ​ഠി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ആ​ർ​എ​സ്എ​സ് നേ​താ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പോ​യ​ത്. ഈ ​കൂ​ടി​ക്കാ​ഴ്ച സ്വ​കാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.