തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ മൊ​ഴി​യെ​ടു​ക്കും.

രാ​വി​ലെ മ​ല​പ്പു​റ​ത്തെ​ത്തി തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി തോം​സ​ൺ ജോ​സാ​യി​രി​ക്കും പി.​വി. അ​ൻ​വ​റി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ക. ഇ​ന്ന് മൊ​ഴി​യെ​ടു​ക്കാ​ൻ എ​ത്തു​മെ​ന്ന് ഡി​ഐ​ജി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.