വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ജൂ​ത​ന്മാ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ കാ​ന​ഡ​യി​ൽ പി​ടി​യി​ൽ. യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഷ​ഹ്‌​സേ​ബ് ജാ​ദൂ​ൻ (മു​ഹ​മ്മ​ദ് ഷാ​സെ​ബ് ഖാ​ൻ‌- 20) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ പോ​കാ​നും ബ്രൂ​ക്ക്‌​ലി​നി​ലെ ഒ​രു ജൂ​ത കേ​ന്ദ്ര​ത്തി​ൽ ഐ​എ​സ് പി​ന്തു​ണ​യോ​ടെ വെ​ടി​വ​യ്പ്പ് ന​ട​ത്താ​നു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ പ​ദ്ധ​തി.

ഗൂ​ഢാ​ലോ​ച​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ ത​ന്‍റെ പ​ദ്ധ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ അ​വ​ർ യ​ഥാ​ർ​ത്ഥ​ത്തി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു.

യു​എ​സ്-​കാ​ന​ഡ അ​തി​ർ​ത്തി​യി​ൽ നി​ന്നും 19 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഓ​ർം​സ്‌​ടൗ​ൺ പ​ട്ട​ണ​ത്തി​ൽ വ​ച്ചാ​ണ് ഖാ​നെ ക​നേ​ഡി​യ​ൻ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.