വ​ട​ക​ര: കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ത​ണ്ണീ​ർ​പ​ന്ത​ലി​ൽ ക​ട​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മു​ള​ക് പൊ​ടി എ​റി​ഞ്ഞ് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ത​ണ്ണീ​ർ പ​ന്ത​ലി​ലെ ടി​ടി ഫ്രൂ​ട്ട് സ്റ്റാ​ൾ ഉ​ട​മ ഇ​ബ്രാ​ഹി​മി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​തി​നൊ​ന്നാ​യി​ര​ത്തോ​ളം രൂ​പ മോ​ഷ്ടാ​വ് ക​വ​ർ​ന്ന​താ​യും പ​രാ​തി ഉ​ണ്ട്.

യു​വാ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ക​ട​യി​ൽ വീ​ണ് കി​ട​ക്കു​ന്ന വ്യാ​പാ​രി​യെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ക​ട​യി​ലെ​ത്തി​യ യു​വാ​വ് മു​ള​ക് പൊ​ടി എ​റി​യു​ക​യും പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ആ​യി​രു​ന്നെ​ന്ന് ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നാ​ദാ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.