കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി വെ​ള്ളാ​ങ്ക​ല്ല് ഭാ​ഗ​ത്ത് ക​ട​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി മു​ത​ല്‍ ബേ​പ്പൂ​ര്‍ വ​രെ​യു​ള്ള ക​ട​ല്‍ ഭാ​ഗ​ത്തു മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് തെ​ര​ച്ചി​ല്‍ ന​ട​ത്തി.

ഓ​ഗ​സ്റ്റ് 31ന് ​കാ​സ​ര്‍​ഗോ​ഡ് കീ​ഴൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി ക​ട​ലി​ല്‍ കാ​ണാ​താ​യ യു​വാ​വി​നാ​യി തെ​ര​ച്ചി​ല്‍ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബേ​പ്പൂ​ര്‍ വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

കാ​സ​ർ​ഗോ​ഡ് ചെ​മ്മ​നാ​ട് സ്വ​ദേ​ശി ക​ല്ലു​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റി​യാ​സി​നെ(36)​യാ​ണ് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ട​ലി​ൽ കാ​ണാ​താ​യ​ത്.