ബെ​യ്ജിം​ഗ്: യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​ന​യി​ൽ നാ​ല് ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ചു. കാ​റ്റ​ഗ​റി അ​ഞ്ചി​ലു​ള്‍​പ്പെ​ട്ട അ​റ്റ്‌​ലാ​ന്‍റി​ക് ചു​ഴ​ലി​ക്കാ​റ്റാ​യ യാ​ഗി ചൈ​ന​യെ വി​റ​പ്പി​ച്ച് തീ​രം തൊ​ട്ടു.

ശ​ക്ത​മാ​യ മു​ന്‍​ക​രുതല്‍ ഒ​രു​ക്കി​യ​തോ​ടെ ആ​ള​പാ​യ​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് ചൈ​നീ​സ് ദ്വീ​പ് പ്ര​വി​ശ്യ​യാ​യ ഹൈ​ന​നി​ല്‍ നി​ന്ന് ഒ​ഴി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്.

നേ​ര​ത്തെ പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ന് സ​മീ​പം മ​ണി​ക്കൂ​റി​ല്‍ 245 കി​ലോ​മീ​റ്റ​ര്‍ (152 മൈ​ല്‍) ആ​യി​രു​ന്നു യാ​ഗി​യു​ടെ പ​ര​മാ​വ​ധി വേ​ഗം. 2014 മു​ത​ല്‍ ചൈ​ന​യു​ടെ തെ​ക്ക​ന്‍ തീ​ര​ത്ത് ആ​ഞ്ഞ​ടി​ക്കു​ന്ന ഏ​റ്റ​വും ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​ണ് യാ​ഗി.