മ​ല​പ്പു​റം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി വീ​ട്ട​മ്മ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി. മ​ല​പ്പു​റം എ​സ്‌​പി ആ​യി​രി​ക്കെ സു​ജി​ത് ദാ​സും സി​ഐ വി​നോ​ദും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി.

ഇ ​മെ​യി​ൽ വ​ഴി​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും പൊ​ന്നാ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ശ​നി​യാ​ഴ്ച പ​രാ​തി ന​ൽ​കു​മെ​ന്നും വീ​ട്ട​മ്മ വ്യ​ക്ത​മാ​ക്കി. ഡി​വൈ​എ​സ്‌​പി ബെ​ന്നി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​യു​ണ്ട്. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഷേ​ധി​ച്ചു.

ആ​രോ​പ​ണം നി​ഷേ​ധി​ച്ച സു​ജി​ത് ദാ​സും സി​ഐ വി​നോ​ദും പ​രാ​തി​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം തേ​ടി​യ ശേ​ഷം നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് സി​ഐ വി​നോ​ദ് വ്യ​ക്ത​മാ​ക്കി.

മു​ട്ടി​ൽ മ​രം മു​റി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ പ​ക പോ​ക്ക​ലാ​ണ് പ​രാ​തി​യെ​ന്ന് ഡി​വൈ​എ​സ് പി.​ബെ​ന്നി പ​റ​ഞ്ഞു.