ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി. ജു​ലാ​ന മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഗു​സ്തി​താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് ജ​ന​വി​ധി തേ​ടും. 31 സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ബ​ജ്‌​രം​ഗ് പു​നി​യാ​യെ അ​ഖി​ലേ​ന്ത്യ കി​സാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ വ​ർ‌​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യും നി​യ​മി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പു​റ​ത്തി​റ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി വി​നേ​ഷ് ഫോ​ഗ​ട്ടും ബ​ജ്‌​രം​ഗ് പു​നി​യാ​യും ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.