കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ല്‍ കൂ​ത്താ​ളി​ക്ക് സ​മീ​പം വ​യോ​ധി​ക​നെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. കൂ​ത്താ​ളി​ക്ക് സ​മീ​പം ര​ണ്ടേ ആ​റി​ല്‍ ശ്രീ​ധ​ര​നാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ ശ്രീ​ലേ​ഷാ​ണ് ശ്രി​ധ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്നു ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ച അ​ച്ഛ​നും മ​ക​നും ത​മ്മി​ല്‍ വാ​ക്ക് ത​ര്‍​ക്ക​മാ​യി. ഇ​തി​നി​ടെ ശ്രീ​ലേ​ഷ് അ​ച്ഛ​നെ മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ന്റെ ച​വി​ട്ടേ​റ്റ് ശ്രീ​ധ​ര​ന്റെ വാ​രി​യെ​ല്ലു​ക​ള്‍ പൊ​ട്ടി. ത​ല​യ്ക്കും ശ​രീ​ര​ത്തി​ലും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ധ​ര​ന്‍ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

ഇ​തി​ന് ശേ​ഷം ശ്രീ​ലേ​ഷ് ത​ന്നെ അ​മ്മ​യെ വി​ളി​ച്ച് അ​ച്ഛ​ന്‍ വീ​ട്ടി​ല്‍ ബോ​ധ​മി​ല്ലാ​തെ കി​ട​ക്കു​ന്നു​വെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ള്‍ ആ​ണ് മ​ര​ണ വി​വ​രം അ​റി​യു​ന്ന​ത്.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ക​നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞ​ത്. പ്ര​തി ശ്രീ​ലേ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.