സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി
Friday, September 6, 2024 10:12 PM IST
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി.
തീവ്രപരിചരണ വിഭാഗത്തിലുള്ള യെച്ചൂരിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും നിലവിൽ അദ്ദേഹത്തിന്റെ ചികിത്സ തൃപ്തികരമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
ഓഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ.ബേബി അടക്കമുള്ളവർ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദർശിച്ചു.