ന്യൂ​ഡ​ല്‍​ഹി: മും​ബൈ​യി​ല്‍ നി​ന്ന് ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലേ​ക്കു പ​റ​ന്ന വി​സ്താ​ര വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് തു​ര്‍​ക്കി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. തു​ര്‍​ക്കി​യി​ലെ എ​ര്‍​സു​റം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​നം ഇ​റ​ക്കി​യ​ത്. വി​സ്താ​ര​യു​ടെ യു​കെ27 എ​ന്ന വി​മാ​ന​മാ​ണ് ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് തു​ര്‍​ക്കി​​യി​ല്‍ ഇ​റ​ക്കി​യ​ത്.

വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ല്‍ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ഴു​തി​യി​രു​ന്ന ക​ട​ലാ​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് വി​മാ​നം തു​ര്‍​ക്കി​യിലേ​യ്ക്ക് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

തു​ര്‍​ക്കി​യി​ല്‍ വി​മാ​നം ഇ​റ​ക്കി​യ ശേ​ഷം യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച് വി​മാ​ന​ത്തി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ സം​ശ​യ​ക​ര​മാ​യ വ​സ്തു​ക്ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.