തി​രു​വ​ന​ന്ത​പു​രം: നേ​മം, കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ പേ​ര് മാ​റ്റി​യ​തി​ൽ സ​ന്തേ​ഷ​മു​ണ്ടെ​ന്ന് ശ​ശി​ത​രൂ​ർ എം​പി. നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പേ​ര് തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് എ​ന്നും കൊ​ച്ചു​വേ​ളി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ന്നും മാ​റ്റി​യാ​ണ് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് പു​തി​യ പാ​ത​ക​ൾ തു​റ​ക്കാ​ൻ ഈ ​ന​ട​പ​ടി​യി​ലൂ​ടെ ക​ഴി​യും. ഈ ​നേ​ട്ട​ത്തി​ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു.

ആ​വ​ർ​ത്തി​ച്ചു​ള്ള ഇ​ട​പെ​ട​ലു​ക​ൾ സ​ഫ​ല​മാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം എം​പി​യെ​ന്ന നി​ല​യി​ൽ ത​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര സ​ർ​ക്കാ​രും റെ​യി​ൽ​വേ​യും അം​ഗീ​ക​രി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.