പാ​ല​ക്കാ​ട്: റെ​ഡ് ആ​ര്‍​മി​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍. ത​നി​ക്ക് പാ​ര്‍​ട്ടി​യു​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി മാ​ത്ര​മാ​ണ് ബ​ന്ധം. പി.​ജെ ആ​ര്‍​മി​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ഇ​ട​പെ​ട​ലു​മി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ തെ​ളി​ഞ്ഞ​താ​ണ്.

സ​ര്‍​ക്കാ​രി​ല്‍ സ​മാ​ന്ത​ര അ​ധി​കാ​ര സം​വി​ധാ​ന​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും കൃ​ത്യ​മാ​യ നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ത​ന്‍റെ പു​സ്ത​കം വൈ​കാ​തെ പു​റ​ത്തി​റ​ങ്ങു​മെ​ന്നും ജ​യ​രാ​ജ​ൻ പാ​ല​ക്കാ​ട്ട് പ​റ​ഞ്ഞു.

പി.​ജെ ആ​ര്‍​മി​യും താ​നും ത​മ്മി​ല്‍ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ പു​തി​യ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ പ​ട​ര്‍​ത്താ​ന്‍ പ​ല സം​ഭ​വ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.