തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​വി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ഈ ​മു​ഖ്യ​മ​ന്ത്രി​യെ വ​ച്ച് ഒ​രു ദി​വ​സം മു​ന്നോ​ട്ടു​പോ​കാ​നി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള കെ​പി​സി​സി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ. ഭീ​ക​ര​ജീ​വി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. ച​ക്കി​ക്കൊ​ത്ത ച​ങ്ക​ര​ന്‍ എ​ന്ന പോ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കൊ​ത്ത പോ​ലീ​സു​കാ​ര്‍. ഞാ​ന്‍, എ​ന്‍റെ കു​ടും​ബം, എ​ന്‍റെ സ​മ്പ​ത്ത്, അ​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ല​ക്ഷ്യം.

മു​ന്‍ ഇ​ട​ത് സ​ര്‍​ക്കാ​രു​ക​ളെ​യൊ​ന്നും ത​ങ്ങ​ള്‍ ഇ​ത്ര​യ​ധി​കം അ​പ​ല​പി​ച്ചി​ട്ടി​ല്ല. അ​വ​ര്‍ സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ വി​കാ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന​വ​രാ​യി​രു​ന്നു.

ഈ ​മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​റ്റം കേ​ര​ള​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. ഒ​ന്നു​കി​ല്‍ സി​പി​എ​മ്മോ അ​ല്ലെ​ങ്കി​ല്‍ ജ​ന​ങ്ങ​ളോ ഇ​ത് തീ​രു​മാ​നി​ക്ക​ണം.

പി​ണ​റാ​യി​യെ പു​റ​ത്താ​ക്കാ​ന്‍ ജ​നം രം​ഗ​ത്തു​വ​രും. അ​തി​ന് കോൺഗ്രസ് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.