കൂ​ത്താ​ട്ടു​കു​ളം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടോ​റ​സ് ലോ​റി​ക്ക് തീ ​പി​ടി​ച്ചു. പു​തു​വേ​ലി-​കാ​ഞ്ഞി​ര​മ​ല റോ​ഡി​ൽ ഇ​ന്ന് രാ​വി​ലെ 7.45നാ​ണ് സം​ഭ​വം. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്നും ലോ​ഡു​മാ​യി വൈ​ക്കം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

പാ​സ​ഞ്ച​ർ കാ​ബി​നി​ൽ നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ വാ​ഹ​നം ഒ​തു​ക്കി നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. കാ​ബി​ൻ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. അ​പ​ക​ട​കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.