ന്യൂ​ഡ​ൽ​ഹി: സിം​ഗ​പ്പു​ർ, ബ്രൂ​ണെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാ​ഴാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തി.

സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു, "ത​ന്‍റെ സിം​ഗ​പ്പു​ർ സ​ന്ദ​ർ​ശ​നം വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു. ഇ​ത് തീ​ർ​ച്ച​യാ​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​രു​ക​യും ന​മ്മു​ടെ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ന​ൽ​കു​ക​യും ചെ​യ്യും. സിം​ഗ​പ്പൂ​രി​ലെ സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും താ​ൻ ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

സിം​ഗ​പ്പൂ​രി​ലെ പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും സിം​ഗ​പ്പു​ർ പ്ര​ധാ​ന​മ​ന്ത്രി ലോ​റ​ൻ​സ് വോ​ങ്ങും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.