കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​നേ​രെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

ഊ​ബ​ര്‍, ഒ​ല, യാ​ത്രി, റാ​പ്പി​ഡോ ക​മ്പ​നി​ക​ളു​ടെ ഭാ​ഗ​മാ​യ എ​ല്ലാ ഡ്രൈ​വ​ര്‍​മാ​രും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കും.

ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രെ വ​ര്‍​ക്ക്‌​മെ​ന്‍ ഗ​ണ​ത്തി​ല്‍​പ്പെ​ടു​ത്തു​ക, പ്ലാ​റ്റ്‌​ഫോം ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് നി​ര്‍​ത്ത​ലാ​ക്കു​ക, ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്‍റ​ര്‍​സി​റ്റി ഓ​പ്ഷ​ന്‍ എ​ടു​ത്തു​ക​ള​ഞ്ഞ​ത് പി​ന്‍​വ​ലി​ക്കു​ക, ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പു​വ​രു​ത്തു​ക, നോ​ട്ടീ​സ് ഇ​ല്ലാ​തെ ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന് ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​ടി. സാ​ഹീ​ര്‍, സെ​ക്ര​ട്ട​റി ജി​ജോ സ​ക്ക​റി​യ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.