വ​യ​നാ​ട്: വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. മ​രി​ച്ച കു​ഞ്ഞാ​മി ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്നും മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

75 വ​യ​സു​ള്ള ക​ഞ്ഞാ​മി​യെ കാ​ണാനി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ക​ൻ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ടി​ന​ടു​ത്തു​ള​ള കി​ണ​റ്റി​ൽ​നി​ന്ന് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു.

ത​ല​യി​ൽ ഏ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. ഇ​ത് എ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേഷണം ​ന​ട​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.