തി​രു​വ​ന​ന്ത​പു​രം: വ്യാ​പ​ക​മാ​യ റ​വ​ന്യു ഭൂ​മി കൈ​യേ​റ്റ​വും അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ബൈ​സ​ൻ​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൈ​യേ​റ്റ സ്ഥ​ല​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും മു​ൻ​പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ക്കും.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ബൈ​സ​ൻ​വാ​ലി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം ബൈ​സ​ൻ​വാ​ലി വി​ല്ലേ​ജി​ലെ ചൊ​ക്ര​മു​ടി​യ​ട​ക്കം സ​ന്ദ​ർ​ശി​ക്കും.

ബൈ​സ​ൻ​വാ​ലി വി​ല്ലേ​ജി​ലെ 40 ഏ​ക്ക​റോ​ളം റ​വ​ന്യു ഭൂ​മി​യാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യേ​റി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കും.