തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ന​ട​ത്തി​യ​ത് ന​ര​നാ​യാ​ട്ടാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ എം​പി. സി​പി​എ​മ്മി​ന്‍റെ ഗു​ണ്ടാ​സം​ഘ​ത്തെ പോ​ലെ​യാ​ണ് പോ​ലീ​സ് പ്ര​വ​ര്‍​ത്തി​ച്ച​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ബി​ന്‍ വ​ര്‍​ക്കി​യെ ഭീ​ക​ര​മാ​യി വ​ള​ഞ്ഞി​ട്ട് മ​ര്‍​ദി​ച്ചു. അ​ബി​ന്‍ വ​ര്‍​ക്കി​യു​ടെ ത​ല​യ്ക്കും മു​ഖ​ത്തും പോ​ലീ​സ് മ​ര്‍​ദി​ച്ച​ത് രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തോ​ടെ​യാ​ണ്. രാ​ജ​വി​നെ​ക്കാ​ള്‍ വ​ലി​യ രാ​ജ​ഭ​ക്തി​യാ​ണ് പോ​ലീ​സ് കാ​ണി​ക്കു​ന്ന​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളെ നി​ല​യ്ക്ക് നി​ര്‍​ത്താ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ അ​തി​ന് വ​ലി​യ വി​ല ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ടി​വ​രും.

കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​ത്തെ ലാ​ത്തി​കൊ​ണ്ട് ത​ല്ലി​യൊ​തു​ക്കി നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ശ്ര​മ​മെ​ങ്കി​ല്‍ കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നും എ​തി​രാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.