അ​ന​ന്ത​പൂ​ർ: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ഡി 164 ​റ​ൺ​സി​ന് പു​റ​ത്ത്. ഇ​ന്ത്യ സി​യു​ടെ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വാ​തെ മു​ൻനി​ര ബാ​റ്റ്സ്മാ​ൻ​മാ​ർ കീ​ഴ​ട​ങ്ങി​യ​താ​ണ് ടീ​മി​ന് തി​രി​ച്ച​ടി​യാ​യ​ത്.

86 റ​ണ്‍​സെ​ടു​ത്ത അ​ക്‌​സ​ര്‍ പ​ട്ടേ​ലാ​ണ് ടോ​പ് സ്കോ​റ​ർ. അ​ഞ്ചു ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കു മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. ഇ​ന്ത്യ സി​ക്കാ​യി വി​ജ​യ​കു​മാ​ര്‍ വൈ​ശാ​ഖ് മൂ​ന്നും അ​ന്‍​ഷൂ​ല്‍ കാം​ബോ​ജ്, ഹി​മാ​ന്‍​ഷു ചൗ​ഹാ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ സി ​നാ​ലി​ന് 91 എ​ന്ന നി​ല​യി​ലാ​ണ്. റി​തു​രാ​ജ് ഗെ​യ്ക​വാ​ദ് (5), സാ​യ് സു​ദ​ര്‍​ശ​ന്‍ (7), ആ​ര്യ​ന്‍ ജു​യ​ല്‍ (12), ര​ജ​ത് പ​ടി​ധാ​ര്‍ (13) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

ബാ​ബ ഇ​ന്ദ്ര​ജി​ത് (15), അ​ഭി​ഷേ​ക് പോ​റ​ല്‍ (32) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, ഹ​ര്‍​ഷി​ത് റാ​ണ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.