ചെ​ന്നൈ: ചെ​ന്നൈ​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​ല​യാ​ളി യു​വാ​വും യു​വ​തി​യും മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പ​ന​ങ്ങാ​ങ്ങ​ര രാ​മ​പു​രം കി​ഴ​ക്കേ​തി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (36), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം അ​മ്പ​ല​ക്കോ​ത്ത് ത​റോ​ൽ ടി.​ഐ​ശ്വ​ര്യ (28) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഇ​രു​വ​രും ജോ​ലി തേ​ടി​യാ​ണ് ചെ​ന്നൈ​യി​ൽ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഗു​ഡു​വാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​രെ സ്വീ​ക​രി​ക്കാ​ൻ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ത്തി​യി​രു​ന്നു. മൂ​വ​രും ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഷെ​രീ​ഫി​നെ​യും ഐ​ശ്വ​ര്യ​യെ​യും ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്ന​തി​നാ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ര​ക്ഷ​പ്പെ​ട്ടു. റെ​യി​ൽ​വേ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.