കൊ​ച്ചി: നി​വി​ൻ പോ​ളി പീ​ഡി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് വി​നീ​ത് ശ്രീ​നി​വാ​സ​ൻ. പ​രാ​തി​യി​ൽ പ​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​വി​ന്‍ പോ​ളി ത​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ന് തെ​ളി​വു​ണ്ടെ​ന്നും വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

2023 ഡി​സം​ബ​ര്‍ 14ന് ​നി​വി​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലാ​യി​രു​ന്നു. 15ന് ​പു​ല​ര്‍​ച്ചെ മൂ​ന്നു വ​രെ നി​വി​ന്‍ ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍ തെ​ളി​വാ​യി ഉ​ണ്ടെ​ന്നും സ​ത്യം ഉ​ട​ൻ തെ​ളി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​റ​ണാ​കു​ളം ന്യൂ​ക്ലി​യ​സ് മാ​ളി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഉ​ച്ച​യ്ക്കു​ശേ​ഷം ക്രൗ​ണ്‍ പ്ലാ​സ​യി​ല്‍ ആ​രം​ഭി​ച്ച ഷൂ​ട്ടിം​ഗ് പു​ല​ർ​ച്ചെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. തു​ട​ർ​ന്ന് വെ​ബ് സീ​രീ​സി​ന്‍റെ ഷൂ​ട്ടിം​ഗി​ന് നി​വി​ൻ പോ​യി. ഈ ​ഷൂ​ട്ടിം​ഗ് കേ​ര​ള​ത്തി​ല്‍ ആ​യി​രു​ന്നു​വെ​ന്നും വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞു.

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ദു​ബാ​യി​ൽ വ​ച്ച് നി​വി​ൻ പോ​ളി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി.