ചെ​ന്നൈ: ജോ​ലി തേ​ടി ചെ​ന്നൈ​യി​ലെ​ത്തി​യ മ​ല​യാ​ളി യു​വാ​വും യു​വ​തി​യും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പ​ന​ങ്ങാ​ങ്ങ​ര രാ​മ​പു​രം കി​ഴ​ക്കേ​തി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (36), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പം അ​മ്പ​ല​ക്കോ​ത്ത് ത​റോ​ൽ ടി. ​ഐ​ശ്വ​ര്യ (28) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഗു​ഡു​വാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​രെ സ്വീ​ക​രി​ക്കാ​ൻ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ത്തി​യി​രു​ന്നു. മൂ​വ​രും കൂ​ടി ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ഷെ​രീ​ഫി​നെ​യും ഐ​ശ്വ​ര്യ​യെ​യും ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്ന​തി​നാ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ര​ക്ഷ​പ്പെ​ട്ടു. ഷെ​രീ​ഫ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഐ​ശ്വ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.