വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഹൈ​സ്‌​കൂ​ളി​ൽ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​ത് 14കാ​ര​നാ​യ വി​ദ്യാ​ർ​ഥി. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.

ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ ആ​ക്ര​മി​യു​ടെ സ​ഹ​പാ​ഠി​യും ര​ണ്ട് പേ​ർ അ​ധ്യാ​പ​ക​രു​മാ​ണ്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ജോ​ർ​ജി​യ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​ർ ക്രി​സ് ഹോ​സെ പ​റ​ഞ്ഞു.

ജോ​ർ​ജി​യ​യി​ലെ അ​പ​ലാ​ച്ചി ഹൈ​സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മ​ത്തി​ൽ ഒൻപത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മ​ണ​ത്തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

ഇവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.